തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റിക്കോര്‍ഡ് വില (GOLD RATE KERALA) .ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് 880 രൂപ വര്‍ദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 8,230 രൂപയുമായി. ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 6,734 രൂപയുമാണ്.
സ്വര്‍ണവില കൂടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഡോളറ’നെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും വില വര്‍ദ്ധനയ്ക്ക് കരുത്തായി. മാര്‍ച്ച് മാസത്തില്‍ ഇതുവരെ സ്വര്‍ണം പവന് 1,520 രൂപയാണ് കൂടിയത്. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞതോടെ ഈ വര്‍ഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കിയത്.