തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്. ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,070 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,713 രൂപയുമായി. കഴിഞ്ഞ ദിവസവും ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് 57,080 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ 11,12 എന്നീ ദിവസങ്ങളിലായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 58,280 രൂപയായിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന കുറവ് സംഭവിച്ചിരുന്നുവെങ്കിലും ഡിസംബറോടെ വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 99 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 99,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമായിരുന്നു