- Advertisement -
ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്നതാണ് കണ്ടത്.ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7,230 രൂപയുമായി.
എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ചൈന വീണ്ടും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,688.29 ഡോളറിലെത്തി.