തിരുവനന്തപുരം (Thiruvananthapuram) : സ്വർണവില ഇന്ന് സംസ്ഥാനത്ത് കുതിച്ചുയർന്നു. പവന് 760 രൂപയാണ് വർധിച്ചത്. (Gold prices surged in the state today. The price of a piece of gold increased by Rs 760.) ഇതോടെ സ്വർണവില വീണ്ടും 70,000 കടന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വർണവില 70,000 ത്തിന് താഴെയെത്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണു ഇന്ന് സ്വർണവില ഉയർന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില 3264 ഡോളറിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.