സ്വർണവില കുതിച്ചുയരുന്നു; പവന് ഇന്ന് 200 രൂപ കൂടി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് വില 57,000 രൂപയിലെത്തി. ഒരു ഗ്രാമിന് 25 രൂപയും വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7125 രൂപയാണ്.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ വർദ്ധനവുണ്ടായിരുന്നു.ഒരാഴ്ചയ്ക്കുശേഷമാണ് സ്വർണ വില വീണ്ടും 57000 രൂപയിലേക്ക് എത്തുന്നത്. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിൻറെ വില 20 രൂപയാണ് ഉയർന്നത് .വിപണി വില 5885 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

See also 

Leave a Comment