സ്വര്‍ണവില കുറഞ്ഞു; ഇത് കുതിച്ചുചാട്ടത്തിന് ശേഷമുള്ള പിൻവാങ്ങല്‍: വില 45,880 രൂപ

Written by Taniniram1

Published on:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4750 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77രൂപയാണ്. ഒരു ഗ്രാം ഹാള്‍മാർക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Leave a Comment