തിരുവനന്തപുരം (Thiruvananthapuram) : ഇന്നും സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർധന. 400 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് വർധിച്ചത്. (Gold prices in the state have increased again today. Gold prices have increased by Rs 400 today.) ഇതോടെ ഒരു പവന് ഇന്നത്തെ വില 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ മാത്രം ഒറ്റയടിക്ക് ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഈ മാസം 12നാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും സ്വർണ്ണ വില മുന്നോട്ട് കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്.