Saturday, September 13, 2025

സ്വർണക്കുതിപ്പ്… കൂടിയത് 560 രൂപ, ഇന്നത്തെ നിരക്ക് അറിയാം…

ഒരു പവന് 81,000 രൂപ കടന്നതോടെ, പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. (Gold prices have soared again in the state.) ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് (സെപ്റ്റംബർ 12) സ്വർണ വില എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 81,600 രൂപയാണ്. ഒറ്റയടിക്ക് 560 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 10,200 രൂപയാണ് നൽകേണ്ടത്. 70 രൂപ വർധിച്ചു.
ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും ഉയർന്നത്.

ഓഗസ്റ്റ് 10ന് 81,060 രൂപയിൽ എത്തിയ സ്വർണം, ഇന്നലെയും അതേ നിരക്കിൽ തന്നെ തുടർന്നു. തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന വില കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്നത് അൽപം ആശ്വാസം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഒരു പവന് 81,000 രൂപ കടന്നതോടെ, പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ചേർത്ത് ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 90,000 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകൾ, ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ഇന്ത്യയിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നു.

See also  മാറ്റമില്ലാതെ സ്വർണവില
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article