- Advertisement -
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവിലയില്‍ അസാധാരണമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.
ഒറ്റദിവസത്തെ വിലയില്‍ റിക്കോര്‍ഡ് നേട്ടവുമായി സ്വര്‍ണ്ണവില. കേരളത്തില്‍ ഇന്ന് പവന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയുമായി.
ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണമെന്ന അവസ്ഥയിലാണ് ഇന്നത്തെ വില.അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും,രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.