പുതിയ ഫോണ്‍ ബാറ്ററി വരുന്നു…നിങ്ങളുടെ ഫോണ്‍ ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ മതി പിന്നെ 50 വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യണ്ട….

Written by Taniniram

Published on:

പെട്ടെന്ന് ചാര്‍ജ് തീരുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. നൂറു ശതമാനം ചാര്‍ജ് ചെയ്താലും ഒരു ദിവസം മാത്രമാണ് ബാറ്ററി ചാര്‍ജ് നില്‍ക്കുക എന്നത് വളരെ വലിയ പോരായ്മയാണ് സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍. എന്നാല്‍ ഇതിന് വലിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈനയിലെ ഒരു ബാറ്ററി നിര്‍മ്മാണ കമ്പനി.
ചൈന ആസ്ഥാനമായുള്ള ബീറ്റാവോള്‍ട്ട് ടെക്നോളജി എന്ന കമ്പനി. അമ്പത് വര്‍ഷം വരെ നിലനില്‍ക്കാന്‍ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററിയാണ് കമ്പനി വികസിപ്പിക്കുന്നത്. പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി, അതൊരുതവണ ചാര്‍ജ് ചെയ്താല്‍ പിന്നെ അമ്പത് വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യുകയേ വേണ്ട. ചാര്‍ജ് കാലങ്ങളോളം നിലനില്‍ക്കും എന്നതാണ് ബാറ്ററിയുടെ പ്രത്യേകത.

എയ്റോസ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, മൈക്രോപ്രൊസസ്സറുകള്‍, നൂതന സെന്‍സറുകള്‍, ചെറിയ ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍ എന്നീ മേഖലകളില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈ ബാറ്ററിക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Leave a Comment