ഐഫോൺ 16 സീരിസ് ആപ്പിൾ പുറത്തിറക്കി; ഇന്ത്യയിലെ വിലയറിയാം

Written by Taniniram

Published on:

ഐഫോണ്‍ 16 സീരിസ് ആപ്പിള്‍ പുറത്തിറക്കി. പിന്നാലെ ഐഫോണ്‍ സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോണ്‍ 15നെ അപേക്ഷിച്ച് ചില ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളും എഐ ഫീച്ചറുകളും ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍ ഐഫോണ്‍ 16ല്‍ സജ്ജമാണ്. ക്യാമറ ഫങ്ഷനുകള്‍ക്കായുള്ള പ്രത്യേക ബട്ടണാണ് പ്രധാനപ്പെട്ട സവിശേഷത. ഇതിനിടെ പുതിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുന്ന തീയ്യതിയും ഇന്ത്യയിലെ വിലയും കമ്പനി പുറത്തുവിട്ടു.

ഐഫോണ്‍ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റില്‍ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ ഐഫോണ്‍ 16ന് 89,990 രൂപയും 512 ജിബി സ്റ്റോറേജ് കൂടിയാവുമ്പോള്‍ 1,09,900 രൂപയുമായിരിക്കും വില. അതേസമയം ഐഫോണ്‍ 16 പ്ലസിന് 89,900 രൂപ മുതലാണ് ഇന്ത്യയിലെ സ്റ്റോറുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റായിരിക്കും ഈ വിലയ്ക്ക് കിട്ടുക. 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 16 പ്ലസിന് 99,900 രൂപയും 256 ജിബി സ്റ്റോറേജുള്ളതിന് 1,19,900 രൂപയുമായിരിക്കും വിലയുണ്ടാവുക. അള്‍ട്രാമറൈന്‍, ടീല്‍, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളില്‍ ഐഫോണ്‍ 16ഉം ഐഫോണ്‍ 16 പ്ലസും ലഭ്യമാവും. സെപ്റ്റംബര്‍ 13 മുതല്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്ന ഫോണുകള്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ വഴി സെപ്റ്റംബര്‍ 20 മുതല്‍ വില്‍പന ആരംഭിക്കും.

ഐഫോണ്‍ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യന്‍ വിപണിയിലെ വില. ഐഫോണ്‍ പ്രോ മാക്‌സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോള്‍ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നഷകണം. ഡെസര്‍ട്ട് ടൈറ്റാനിയം, നാച്യുറല്‍ ടൈറ്റാനിയം,വൈറ്റ് ടൈറ്റാനിയും, ബ്ലാക് ടൈറ്റാനിയം എന്നി കളറുകളിലാണ് ഐഫോണ്‍ 16 പ്രോയും പ്രോ മാക്‌സും കിട്ടുക. ഈ മോഡലുകളും സെപ്തംബര്‍ 13 മുതല്‍ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ വഴി സെപ്റ്റംബര്‍ 20 മുതല്‍ വില്‍പന തുടങ്ങും. അമേരിക്കന്‍ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്. ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് 5000 രൂപയുടെ ഇന്‍സ്റ്റന്റ് വിലക്കിഴിവും ലഭ്യമാവും. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 67,500 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഇതിന് പുറമെയുണ്ടെന്നാണ് കമ്പനിയുടെ അറിയിപ്പ്.

Related News

Related News

Leave a Comment