ഐ ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത ; 16 സീരീസ് ഇന്നെത്തുന്നു

Written by Taniniram Desk

Published on:

ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. ‘ഗ്ലോടൈം’ എന്ന പേരില്‍ ഇന്ന് നടത്തുന്ന പ്രത്യേക പരിപാടിയില്‍ പുതിയ ഐഫോണ്‍ 16 സീരീസും ആപ്പിള്‍ വാച്ച് സീരീസ് അവതരിപ്പിക്കും.

ഹാര്‍ഡ്വെയര്‍ പ്രഖ്യാപനങ്ങള്‍ക്കൊപ്പം, ആപ്പിള്‍ അതിന്റെ വരാനിരിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കായുള്ള റിലീസ് തീയതികളും ഇന്ന് വെളിപ്പെടുത്തിയേക്കും. iOS 18, iPadOS 18, tvOS 18, watchOS 11, visionOS 2, macOS Sequoia എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഫീച്ചറുകൾ

ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ മുൻഗാമികളേക്കാൾ വലിയ 6.3 ഇഞ്ചും 6.9 ഇഞ്ചും ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 16 പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ബോർഡർ റിഡക്ഷൻ സ്ട്രക്ചർ (ബിആർഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ സ്ലിം ബ്യൂട്ടി നൽകാൻ സഹായിച്ചേക്കും.

എ18 പ്രോ ചിപ്‌സെറ്റുകളോടെയായിരിക്കും ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകൾ വരിക. അതേസമയം, സ്റ്റാൻഡേർഡ് ഐഫോൺ 16 വേരിയൻ്റുകൾക്ക് A18 ചിപ്‌സെറ്റ് ആയിരിക്കും കരുത്തുപകരുക. ഫോണുകൾ നീല, പച്ച, പിങ്ക്, വെള്ള, കറുപ്പ് എന്നിവയുൾപ്പെടെ വിവിധ നിറങ്ങളുടെ വർണ്ണത്തട്ടോടെയായിരിക്കും വരിക.

ഐഫോൺ 16 പ്രോ മാക്‌സ് മെച്ചപ്പെട്ട 48 എംപി അൾട്രാ വൈഡ് ആംഗിൾ കാമറ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. മുൻഗാമിയായ ഐഫോൺ 15 പ്രോ മാക്‌സിൻ്റെ ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് ഇത് നിലനിർത്തിയേക്കും .4,676mAh ബാറ്ററിയായിരിക്കും ഇതിൽ ക്രമീകരിക്കുക. ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബി ബേസ് സ്റ്റോറേജ് മുതൽ മുകളിലോട്ട് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

See also  Pixel 8A vs Pixel 7A: ഏതാണ് മികച്ചത്?

Leave a Comment