Saturday, April 5, 2025

സൂര്യയും ജ്യോതികയും വേർപിരിയുമോ? സത്യാവസ്ഥ ഇതാണ്..

Must read

- Advertisement -

തെന്നിന്ത്യൻ താര ദമ്പതികളാണ് നടൻ സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയവും അതിനു ശേഷമുള്ള അവരുടെ വിവാഹവുമെല്ലാം ജനഹൃദയങ്ങൾ ഒന്നാകെ നെഞ്ചിലേറ്റിയിരുന്നു. `മാതൃക ദമ്പതികൾ ‘ എന്ന വിശേഷണമാണ് ഇരുവർക്കും പ്രേക്ഷകർ ചാർത്തിയിരിക്കുന്നത്. എന്നാൽ ഈ അടുത്തകാലത്തായി ഇവർ വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. സൂര്യയുമായുള്ള വഴക്കിനെ തുടർന്നാണ് ജ്യോതിക മുംബൈയിലേക്ക് സ്ഥലം മാറിയത് എന്നാണ് പ്രചരണം.. എന്നാൽ ഇതിനെല്ലാം മറുപടിയുമായി ജ്യോതിക തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോൾ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

സൂര്യയുമായുള്ള വിവാഹത്തിന് ശേഷം താത്കാലികമായി അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ജ്യോതിക 2015 ൽ പുറത്തിറങ്ങിയ ’36 വയതിനിലെ ‘ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. വളരെ സെലെക്ടിവ് ആയി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജ്യോതികയുടെ ഒടുവിൽ ഇറങ്ങിയ സിനിമ മമ്മൂട്ടി നായകനായ കാതൽ ആണ്. ആ ചിത്രത്തിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വമ്പൻ ഹിറ്റായിരുന്നു. ‘ശൈതാൻ’ , ‘ശ്രീ’, ‘ഡബകാർട്ടൽ’ എനീ ചിത്രങ്ങളിൽ ഹിന്ദിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.

See also  ബാലിയിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ദിയയും അശ്വിനും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article