ഇളയ ദളപതി വിജയ് തിരുവനന്തപുരത്തേക്ക്. അദ്ദേഹം 15 ദിവസം തലസ്ഥാനത്ത് താമസിക്കൂന്നൂവെന്നതാണ് ആരാധകരെ ആവേശം കൊളളിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് വിജയ് തിരുവനന്തപുരത്ത് എത്തുന്നത്. 17ന് രാത്രി 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും.
കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലും തിരുവനന്തപുരത്തെ രണ്ട് വിമാനത്താവളങ്ങളിലും ഗോട്ടിന്റെ ചിത്രീകരണമുണ്ട്. ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്.പ്രഭുദേവ, പ്രശാന്ത്, അജ്മല്‍, ജയറാം ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും ക്‌ളൈമാക്‌സ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് വിജയ് കേരളത്തിലെത്തുന്നത്.തിരുവനന്തപുരത്ത് ഏറെ ആരാധകരുളള വിജയ് ഇവിടെയും പാര്‍ട്ടിയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്‌തേക്കും.