Saturday, April 5, 2025

സ്റ്റൈലിഷ് അമ്മയായി ഗംഭീര മേക്കോവറിൽ ഉർവശി, ഒപ്പം കുഞ്ഞാറ്റയും…

Must read

- Advertisement -

ഈ കാണുന്നതാണോ ഉള്ളൊഴുക്കിൽ നമ്മൾ കണ്ട ലീലാമ്മ എന്നല്ലേ. മുതിർന്ന മക്കളുടെ അമ്മയും അമ്മായിയമ്മയും ആയി പുതുതലമുറയെ വെല്ലുവിളിച്ച് ഉർവശി നടത്തിയ ഗംഭീര പ്രകടനം നിറഞ്ഞ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ജീവിതത്തിൽ കുഞ്ഞാറ്റ അഥവാ തേജാലക്ഷ്മി എന്ന യുവതിയുടെയും സ്കൂൾ വിദ്യാർത്ഥിയായ മകന്റെയും അമ്മയാണ് ഉർവശി. ആദ്യത്തെ കണ്മണിക്കൊപ്പം പുതിയ ഫോട്ടോഷൂട്ടുമായി നടി ഉർവശി ഇതാ. ലീലാമ്മയുമായി ഈ ഷൂട്ടിലെ ലുക്കിൽ ഉർവശിയെ കാണാൻ കഴിഞ്ഞെന്നു വരില്ല. ഈ ചിത്രങ്ങൾക്കായി ഉർവശിക്ക് അത്രയേറെ മേക്കോവർ നൽകിക്കഴിഞ്ഞു.

ഫോട്ടോഷൂട്ടിനിടെ അമ്മയുടെ ഒപ്പം കുറച്ച് രസകരമായ സ്റ്റില്ലുകൾക്ക് പോസ് ചെയ്യുകയാണ് കുഞ്ഞാറ്റ ഇവിടെ. ചിരിച്ചും, പൗട്ട് ചെയ്‌തും, അമ്മയ്ക്ക് ഉമ്മ നൽകിയും കുഞ്ഞാറ്റയെ ചിത്രങ്ങളിൽ കാണാം. ഫോട്ടോഷൂട്ടിനിടയിൽ ലഭിച്ച ഫ്രീ ടൈം ആണ് കുഞ്ഞാറ്റ തങ്ങളുടേതായ ചിത്രങ്ങൾ പകർത്താൻ തിരഞ്ഞെടുത്തത് എന്ന് മനസിലാക്കാം. മലയാളത്തിലെ പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനിടെയാണ് ഉർവശിയും മകളും അവരുടെ സെൽഫികളുമായി വന്നിട്ടുള്ളത്. അമ്മയും മകളും കൂടിയുള്ള അഭിമുഖം വരുന്ന വിവരം കുഞ്ഞാറ്റ കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

അമ്മയ്ക്ക് പ്രായമായി വരുമ്പോൾ, കൂടെ നിൽക്കാൻ ഏറെ ഇഷ്‌ടപ്പെടുകയാണ് ഈ മകൾ. ഉർവശിയുടെ സിനിമയുടെ പ്രൊമോഷനിലും മറ്റും പങ്കുകൊണ്ട കുഞ്ഞാറ്റയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയായിരുന്നപ്പോൾ മാധ്യമങ്ങളുടെയോ പൊതുപരിപാടികളുടെയോ കണ്ണിൽപ്പെടാതെയാണ് ഉർവശി മകളെ വളർത്തിയിരുന്നത്. സിനിമകൾക്ക് പിന്നാലെ പായുന്ന തിരക്കിലായിരുന്നു കല-കല്പന-ഉർവശി സഹോദരിമാർ, അവരുടെ അമ്മയുടെ പക്കലാണ് മക്കളെ സുരക്ഷിതമായി ഏൽപ്പിച്ചിരുന്നത്.

കൊച്ചുകുട്ടിയായ അനുജനെയും കുഞ്ഞാറ്റയ്ക്ക് വലിയ ഇഷ്‌ടമാണ്‌. ഇഷാൻ പ്രജാപതി എന്ന ഉർവശിയുടെ ഇളയമകന്റെ നൂലുകെട്ട് ചടങ്ങിൽ പോലും ചേച്ചി കുഞ്ഞാറ്റ നിറസാന്നിധ്യമായിരുന്നു. അനുജന് പേരിടുന്നതിലെ സ്വാതന്ത്ര്യവും കുഞ്ഞാറ്റയ്‌ക്കായിരുന്നു. ചേച്ചി അകലെയാണെങ്കിലും, അനുജന്റെ പിറന്നാളിന് ഒരു വീഡിയോ കോളിലൂടെ എങ്കിലും പങ്കെടുക്കണം എന്ന് കുഞ്ഞാറ്റയ്ക്ക് നിർബന്ധമുണ്ട്. ഇഷാന്റെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ കുഞ്ഞാറ്റ വീഡിയോ കോളിലൂടെ ആശംസ അറിയിച്ചിരുന്നു.

അമ്മ അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടുമക്കളും സന്ദർശകരായി എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇത് ഉർവശിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. അമ്മയുടെ ഒപ്പമുള്ള പുതിയ ചിത്രങ്ങൾക്ക് ‘മൈക്കിൾ മദന കാമരാജൻ’ സിനിമയിലെ സുന്ദരനേയും സുന്ദരൻ ഞാനും… എന്ന ഗാനമാണ് കുഞ്ഞാറ്റ ബാക്ഗ്രൗണ്ട് മ്യൂസിക് ആയി നൽകിയിട്ടുള്ളത്. ആ വരികളെ അർത്ഥവത്താക്കുന്ന മേക്കോവറിലാണ് ഉർവശിയും കുഞ്ഞാറ്റയ്ക്കും എന്നതും ശ്രദ്ധേയം.

See also  പ്രണയ സാഫല്യം ; കാളിദാസ് ജയറാമും തരിണിയും വിവാഹിതരായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article