Friday, April 4, 2025

ജനപ്രീയ സീരിയില്‍ ഉപ്പും മുളകും അവസാനിച്ചു. താരങ്ങളെ മാറ്റാന്‍ നീക്കം?

Must read

- Advertisement -

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും (Uppum Mulakum Serial) താത്കാലികമായി നിര്‍ത്തിവെച്ചു. ഷൂട്ടിംഗ് അവസാനിപ്പിച്ചതായി സീരിയലിലെ താരങ്ങള്‍ അറിയിച്ചു. മലയാളത്തിലെ ഏറ്റവും ജനപ്രീയ സീരിയലുകളിലൊന്നാണ് ഉപ്പുംമുളകും. സ്ഥിരം ശൈലി മാറ്റി വ്യത്യസ്തമായ അവതരണരീതിയില്‍ എത്തിയ സീരിയലിനെ പ്രേക്ഷകര്‍ ഇരുകൈംനീട്ടി സ്വീകരിക്കുകയായിരുന്നു. 2015 ല്‍ തുടങ്ങിയ സീരിയല്‍ രണ്ട് സീസണുകളിലായി വിജയകരമായി സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ചാനല്‍ സീരിയില്‍ നിര്‍ത്തി വെയ്ക്കുന്നത്.

എന്നാല്‍ ആരാധകരെയും സീരിയല്‍ താരങ്ങളെയും ആശങ്കപ്പെടുത്തുന്നത് സീരിയലിന്റെ അടുത്ത ഷെഡ്യൂള്‍ എന്നാണെന്ന് ചാനല്‍ ഇത് വരെ അറിയിച്ചിട്ടില്ലായെന്നതാണ്. സാധാരണയായി ആര്‍ട്ടിസ്റ്റുകളെ കൃത്യമായി അറിയിക്കാറുണ്ടായിരുന്നു. കാരണം അവര്‍ മറ്റ് പ്രോജക്ടുകളില്‍ പോകാതിരിക്കാനാണ് ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നാംസീസണ്‍ ഷൂട്ടിംഗ് വിവരങ്ങള്‍ ഇത് വരെ അറിയിച്ചിട്ടില്ലെന്ന്
ബിജു സോപാനവും നിഷ സാരംഗും പറയുന്നു.
ഏതൊക്കെ ആര്‍ട്ടിസ്റ്റിനെ വെച്ച് മുന്നോട്ട് പോകണമെന്ന് അവരാണ് തീരുമാനിക്കുന്നത്. നിലവില്‍ ഞങ്ങള്‍ക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. വൈകാതെ ഷോ വരുമെന്ന് പ്രേക്ഷകരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അതില്‍ ഞങ്ങളുണ്ടാവുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ബിജു സോപാനവും നിഷ സാരംഗും പ്രതികരിച്ചത്. മൂന്നാം സീസണില്‍ പുതിയ താരങ്ങളെ ഇറക്കി വ്യത്യസ്തത കൊണ്ടുവരാനാണോ ചാനല്‍ ശ്രമിക്കുന്നത് എന്നകാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല.

See also  5 കോടി രൂപ നഷ്ടപരിഹാരം നൽകണം : മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച്‌ നടി ശീതൾ തമ്പി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article