തീയറ്ററുകളില്‍ ആരാധകര്‍ക്ക് ആവേശം നിറച്ച് മമ്മൂട്ടി ചിത്രം ടര്‍ബോ റിലീസ് ചെയ്തു. ചിത്രത്തിന്‍ വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. കനത്തമഴയിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുളളായിരുന്നു. ഭ്രമയുഗം എന്ന ക്ലാസിക് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടെ ആക്ഷന്‍ മാസ് ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി ഫാന്‍സ് ആഗ്രഹിക്കുന്ന തരത്തില്‍ സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ് താരം. ഈ പ്രായത്തിലും മമ്മൂട്ടിയുടെ പ്രകടനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മലയാളികള്‍.
മിഥുന്‍ മാനുവല്‍ തോമസിന്റെ രചനയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ മുഖ്യആകര്‍ഷണം. ജീപ്പ് ഡ്രൈവറാണ് ടര്‍ബോ ജോസ്. അമ്മ പറഞ്ഞാല്‍ അനുസരിക്കുന്ന മകന്‍. തന്നെ ജോസേട്ടനെന്ന് വിളിച്ച് കൂടെ നടക്കുന്ന, അനിയനെപ്പോലെ സ്‌നേഹിക്കുന്നൊരാളുടെ ജീവിതമാണ് ടര്‍ബോ ജോസിന്റെ ജീവിതം മാറ്റി മറിക്കുന്നത്.
രണ്ടാം പകുതി ത്രില്ലര്‍ മോഡിലാണ്. ഗംഭീര ആക്ഷന്‍ സ്വീകന്‍സുകള്‍. വൈശാഖിന്റെ പുലിമുരുകനും പോക്കിരിരാജയും പോലെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. വില്ലനായെത്തിയ രാജ് ബി ഷെട്ടിയാണ് മറ്റൊരു ആകര്‍ഷണം. വിഷ്ണുശര്‍മ്മയുടെ ഛായാഗ്രണവും ആദ്യാവസാനം മനോഹരമായിട്ടുണ്ട്. പതിവ് പോലെ കിട്ടിയ റോള്‍ ബിന്ദുപണിക്കര്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്.സിനിമ കണ്ടിറങ്ങുമ്പോഴും എല്ലാവരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്നത് മമ്മൂട്ടിയുടെ ഹൈപവര്‍ ഇടിയാണ്. 2024 ല്‍ മറ്റൊരു സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തിന് ലഭിച്ചൂവെന്നാണ് ആദ്യദിവസത്തെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.