Thursday, April 3, 2025

ഇത് താന്‍ നിജം; വിമർശകരുടെ വായടപ്പിച്ച് വാലിബൻ കോടികൾ നേടുന്നു

Must read

- Advertisement -

സമ്മിശ്ര പ്രതികരണത്തോടെ മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശേരി (Lijo jose pellisseri )- മോഹൻലാൽ (Mohanlal)ടീമിന്റെ മാലൈക്കോട്ടൈ വാലിബൻ. സിനിമ ഇറങ്ങും മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിലൂടെ കോടികളാണ് വാലിബൻ വാരിക്കൂട്ടിയത്. ഇപ്പോഴിതാ ആദ്യ വാരാന്ത്യ കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്..

ചിത്രം ആദ്യ നാല് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നായി 11 കോടിക്ക് മേൽ കളക്ട് ചെയ്തുവെന്നാണ് ബോക്സ് ഓഫീസ് ട്രക്കർമാർ നൽകുന്ന സൂചന. ജനുവരി 25 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ ചിത്രം കേരളത്തിൽ നിന്നും 5.85 കോടിയാണ് നേടിയത്.

ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

See also  അമരൻ ഇനി ഒടിടി യിൽ കാണാം ; നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ഉടൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article