Monday, March 31, 2025

ലോകത്തെ വിസ്മയിപ്പിച്ച ‘ടാർസൻ’ നടൻ അന്തരിച്ചു…

Must read

- Advertisement -

ലോസ് ഏഞ്ചൽസ് (അമേരിക്ക): ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച ‘ടാർസൻ’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാർസനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ റോൺ എലി (86) അന്തരിച്ചു.

അദ്ദേഹത്തിൻ്റെ മകൾ കിർസ്റ്റൺ കാസലെ എലിയാണ് മരണം വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. 1966 കളിൽ പുറത്തിറങ്ങിയ പരമ്പരയാണ് ടാർസൻ. ‘സൗത്ത് പസഫിക്’, ‘ദ ഫൈൻഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാർക്കബിൾ മിസ്റ്റർ പെന്നിപാക്കർ’ എന്നീ ചിത്രങ്ങളിലൂടെയാണ് റോൺ എലി ശ്രദ്ധേയനായത്.

1966-ൽ എൻബിസി പരമ്പരയിൽ ടാർസൻ്റെ വേഷം ചെയ്തതോടെ അദ്ദേഹം പ്രശസ്തനായി. സാഹസിക രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി തവണ പരിക്കേറ്റു. 1960-61ലെ ‘ദി അക്വാനാട്ട്‌സ്’, 1966ൽ പുറത്തിറങ്ങിയ സാഹസിക സിനിമയായ ‘ദ നൈറ്റ് ഓഫ് ദി ഗ്രിസ്ലി’, 1978-ൽ യുർഗൻ ഗോസ്‌ലറിൻ്റെ ‘സ്ലേവേഴ്‌സ്’ എന്നീ ചിത്രങ്ങളും ഇദ്ദേഹം അഭിനയിച്ചു.

See also  ഗവര്‍ണറെ തടയല്‍ ഗൗരവത്തിലെടുത്ത് കേന്ദ്രം…ആരിഫ് മുഹമ്മദ് ഖാന് Z പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article