ഗായിക അമൃത സുരേഷ് മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യനദിയിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അമൃത ധരിച്ചിരിക്കുന്നത്. സ്നാനം ചെയ്ത് പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെ ചിത്രത്തിൽ കാണാനാകും.
‘മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്. 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ സമാപിക്കും. അവസാന ദിനത്തിലാണ് അമൃത കുംഭമേളയിൽ പങ്കെടുത്തത്. ഒറ്റയ്ക്കായിരുന്നോ അമൃതയുടെ യാത്ര എന്ന കാര്യത്തിൽ വ്യക്തതയില്ല.
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഗംഗ, യമുന, സരസ്വതി നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിൽ ഇതിനകം 60 കോടിയിലേറെ ആളുകൾ പുണ്യസ്നാനം നടത്തിയെന്നാണു കണക്ക്. കേരളത്തിൽ നിന്നും പ്രമുഖർ ഉൾപ്പെടെ നിരവധി പേർ മഹാകുംഭമേളയിൽ പങ്കെടുത്തു.