Saturday, April 5, 2025

കാവ്യയുടെ സാരി സ്വന്തം ലക്ഷ്യയിൽ നിന്നും ; ആഭരണങ്ങൾ പൊന്നിനേക്കാൾ വിലയേറിയത്…

Must read

- Advertisement -

നടി മീര നന്ദന്റെ (Meera Nandan) വിവാഹത്തിന് കുടുംബ സമേതമാണ് നടൻ ദിലീപും (Dileep) കാവ്യ മാധവനും (Kavya Madhavan) പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ ദിലീപായിരുന്നു നായകൻ. ദിലീപ്, കാവ്യ, മകൾ മഹാലക്ഷ്മി, കാവ്യയുടെ അമ്മ ശ്യാമള എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായി മാറുകയും ചെയ്തു.

നിറങ്ങളുടെ ആർഭാടമില്ലാത്ത സിൽവർ തിളക്കമുള്ള സാരിയാണ് കാവ്യ മാധവൻ അണിഞ്ഞത്. ഈ സാരി കാവ്യയുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയിൽ നിന്നാണ്. കണ്ടാൽ മിനിമൽ എന്ന് തോന്നുമെങ്കിലും, കാവ്യ ധരിച്ച ആഭരണങ്ങൾ തീർത്തും വ്യത്യസ്തമാണ്.

എന്തിനും ഏതിനും ആഭരണം സ്വർണത്തിൽ തന്നെ വേണം എന്ന് ഇക്കാലത്ത് ആരും നിർബന്ധം പിടിക്കുന്നില്ല എന്ന് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാവ്യയും ആ പക്ഷത്താണ്. കാവ്യ കഴുത്തിൽ മാലയായും കയ്യിൽ വളയായും ധരിച്ച ആഭരണങ്ങൾ കണ്ടാൽ ഫാൻസി ഐറ്റം എന്ന് തോന്നുമെങ്കിലും, സ്വർണത്തേക്കാൾ വിലയുള്ളതാണ്.

പച്ചക്കല്ലിൽ തിളങ്ങി നിൽക്കുന്ന നെക്ലേസും മോതിരവും ഹൈലൈറ്റ് പീസുകളാണ്. ഇത്രയുമെല്ലാം കോട്ടയം കേന്ദ്രീകൃതമായ ജൂവലറി ബുട്ടീക്കിൽ നിന്നുള്ളതാണ്. ഇവരുടെ ഏറ്റവും പുതിയ കസ്റ്റമർ കാവ്യയാണ്.

പൊൽകി, ഡയമണ്ട് സെറ്റുകളാണ് കാവ്യ അണിഞ്ഞിരിക്കുന്നത്. അൺകട്ട് ഡയമണ്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡയമണ്ട് ആഭരണങ്ങളാണ് പൊൽകി.

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിനും കാവ്യയും കുടുംബവും ലക്ഷ്യയുടെ വസ്ത്രങ്ങളാണ് ധരിച്ചത്. ദിലീപുമായുള്ള വിവാഹശേഷം വീട്ടമ്മയായി മാറിയ കാവ്യ തന്റെ വസ്ത്ര ബിസിനസ് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്.

മാളവിക ജയറാമിന്റെ വിവാഹത്തിന് ‘ലക്ഷ്യ’യുടെ വസ്ത്രങ്ങൾ ധരിച്ച് ദിലീപും കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും

See also  ഉര്‍വശി വീണ്ടും ശ്രദ്ധേയ കഥാപാത്രവുമായി എത്തുന്നു; `എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article