Saturday, April 12, 2025

ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ഹൃദയം കവര്‍ന്ന സുന്ദരി

Must read

- Advertisement -

ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ ആര്യന്‍ ഖാന്റെ പ്രണയമാണ് ബോളിവുഡില്‍ ചര്‍ച്ചാവിഷയം. 26 കാരനായ ആര്യന്‍ ഖാന് 33 കാരിയായ നടി ലറീസ ബൊണേസിയുമായി ഏറെ നാളുകളായി ഡേറ്റിംഗിലാണ്. ഇരുവരും ഒന്നിച്ച് നിരവധി യാത്രകളാണ് നടത്തിയിരിക്കുന്നത്.

ഷാറൂഖാന്റെ മുംബൈയിലെ വസതി മന്നത്തിലേക്ക് മരുമകളായി ബ്രസീലില്‍ പിറന്ന ബോളിവുഡ് സുന്ദരി വന്നേക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. വിമാനത്തില്‍ കൈകോര്‍ത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രം ലറീസ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ലറീസയോ ആര്യനോ ഇതുവരെയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ബ്രസീലില്‍ ജനിച്ച ലറീസ ചില ഹിന്ദി, തെലുങ്ക് സിനിമകളില്‍ വേഷമിട്ടിട്ടുള്ള മോഡലും നടിയുമാണ്. അക്ഷയ് കുമാറിന്റെയും ജോണ്‍ എബ്രഹാമിന്റെയും ദേശി ബോയ്സിലെ ഗാനമായ സുബ ഹോനേ ന ദേയില്‍ അവര്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

See also  അംബാനി കുടുംബത്തിലെ രാജകുമാരി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article