Wednesday, April 9, 2025

ദയവുചെയ്ത് എന്നെയും കുടുംബത്തെയും വൈകാരികമായി തകര്‍ക്കരുത്…സൗഭാഗ്യയുടെ ആഭരണങ്ങള്‍ നികുതിയടച്ച് വാങ്ങിയത്…സുരേഷ്‌ഗോപി

Must read

- Advertisement -

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം എങ്ങും ചര്‍ച്ചകളില്‍ നിറയുകയാണ്. ഗുരുവായൂരില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തെന്ന അപൂര്‍വ്വതയും വിവാഹത്തിനുണ്ടായിരുന്നു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ വിവാഹം വന്‍ മാധ്യമ ശ്രദ്ധനേടി. ഭാഗ്യ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും വന്‍ചര്‍ച്ചയായി. സുരേഷ് ഗോപി രാഷ്ട്രീയക്കാരനായതിനാല്‍ ധാരാളം വിമര്‍ശനങ്ങളും നേരിടേണ്ടി വരും.

എന്നാല്‍ വ്യക്തിപരമായ ചില വിമര്‍ശനങ്ങള്‍ക്ക് വളരെ വൈകാരികമായി മറുപടി നല്‍കിയിരിക്കുകയാണ് താരം.
‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്. ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചു. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈര്‍മാരാണ് ചെയ്തത്. ഒരു ആഭരണം ഭീമയില്‍ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത് നിര്‍ത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’- എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.

See also  ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ കൈകെട്ടി മമ്മൂട്ടി മാസ് കാണിച്ചോ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article