Tuesday, April 8, 2025

നയന്‍താരയുടെ കൂടെ ഇതുവരെ അഭിനയിക്കാത്ത ആ സൂപ്പര്‍സ്റ്റാറുകള്‍ ആരെല്ലാം?

Must read

- Advertisement -

സൗത്ത് ഇന്ത്യൻ താരം നയന്‍താരയുടെ നാല്‍പതാം ജന്മദിനമാണ് കഴിഞ്ഞ ദിവസം നടന്നത് . ധനുഷ് – നയന്‍താര വിഷയം സോഷ്യൽ മീഡിയയിൽ കത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബര്‍ത്ത് ഡേ ആഘോഷിച്ചത് . നയന്‍താരയുടെ ബര്‍ത്ത് ഡേ ദിവസ൦ തന്നെ നടിയുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റ് ആയ ബിയോണ്ട് ദ ഫെയറി ടെയിൽ റിലീസായി .

ഇന്ന് സൗത്ത് ഇന്ത്യന്‍ ക്യൂൻ ആയിട്ടുള്ള നയന്‍താര രജിനികാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍ എന്നിങ്ങനെ എല്ലാ ഇന്റസ്ട്രിയിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളില്ലാതെ, ഒറ്റയ്‌ക്കൊരു സിനിമ ചെയ്യാനുള്ള മാര്‍ക്കറ്റ് വാല്യുവും നയന്‍താരയ്ക്കുണ്ട്. എന്നിരുന്നാലും ഇക്കാലം വരെയും നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാത്ത രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ആരൊക്കെയാണെന്ന് നോക്കാം .

തമിഴിലും തെലുങ്കിലും, മലയാളത്തിലുമാണ് നയന്‍താര സജീവമായിട്ടുള്ളത്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് എന്നിങ്ങനെ തന്റെ ജനറേഷനിലുള്ള എല്ലാ നടന്മാര്‍ക്കൊപ്പവും നയന്‍താര അഭിനയിച്ചിട്ടുണ്ട്, സുരേഷ് ഗോപിക്കൊപ്പം ഒഴികെ.

ഇനി തെലുങ്കിലേക്ക് എത്തിയാല്‍, ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ്, പ്രഭാസ്, രവി തേജ, നന്ദമൂരി ബാലകൃഷ്ണ എന്നിങ്ങനെ അവിടെയും എല്ലാ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്, അല്ലു അര്‍ജുന്‍ ഒഴികെ. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നയന്‍താര തന്നെ അപമാനിച്ചതിനാല്‍ കൂടെ അഭിനയിക്കില്ല എന്ന് അല്ലു അര്‍ജുന്‍ പറയുകയായിരുന്നുവത്രെ. ആര്‍ക്കൊപ്പം അഭിനയിച്ചാലും നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കില്ല എന്നാണ് നയന്‍ പറഞ്ഞത്.

തമിഴിലേക്ക് എത്തിയാല്‍, രജിനികാന്ത്, അജിത്ത്, വിജയ്, സൂര്യ, ധനുഷ് തുടങ്ങി എല്ലാ താരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചു എന്നാൽ നടന്‍ കമല്‍ ഹാസനൊപ്പം മാത്രം ഒരു സിനിമയും ചെയ്തിട്ടില്ല. പല സിനിമകളിലേക്കുള്ള ഓഫറുകളും വന്നെങ്കിലും നയന്‍ നിഷേധിക്കുകയായിരുന്നുവത്രെ. അതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.

അതേ സമയം തുടക്കകാലത്ത് നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ഒരു യുവതാരാമുണ്ട് . തുടക്കത്തില്‍ നയന്‍താര നായികയായി അഭിനയിച്ചത് ശരത് കുമാര്‍, രജിനികാന്ത് പോലുള്ള സീനിയര്‍ നടന്മാര്‍ക്കൊപ്പമാണ്. അതിനാല്‍ അവര്‍ പ്രായമായ നടന്മാരുടെ നായികയാണ്, കൂടെ അഭിനയിക്കാന്‍ പറ്റില്ല എന്ന് ഒരു നടന്‍ പറഞ്ഞുവത്രെ. ആ സമയത്ത് നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായത് ചിമ്പുവാണ്. പിന്നീടാണ് മറ്റ് നായകന്മാര്‍ തയ്യാറായത്. ഇന്ന് ഇന്റസ്ട്രിയില്‍ ഏറ്റവും പ്രായം കുറഞ്ഞ ശിവകാര്‍ത്തികേയനൊപ്പം വരെ നയന്‍താര അഭിനയിച്ചു കഴിഞ്ഞു.

See also  വരുന്നു ഹെന്റി കാവില്‍ ചിത്രം ; ആക്ഷന്‍ സ്‌പൈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article