Wednesday, May 21, 2025

നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാകണം; മലയാള സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സണ്ണി ലിയോൺ

Must read

- Advertisement -

കൊച്ചി: മലയാള സിനിമയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ബോളിവുഡ് താരം സണ്ണിലിയോണ്‍. നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രാധാനമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും തയ്യാറാവണമെന്നും സണ്ണി ലിയോണ്‍ അഭിപ്രായപ്പെട്ടു.


ഇപ്പോള്‍ അല്ല, വളരെക്കാലം മുതലെ സിനിമ മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ തന്നെ സ്ത്രീകള്‍ പ്രതികരിക്കണം. ഏന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അവിടെ പിന്നെ ഒരു നിമിഷം പോലും നില്‍ക്കരുത്. ഇറങ്ങിപ്പോകാന്‍ തയ്യാറാകണം. അങ്ങനെ ചെയ്താല്‍ അല്‍പമെങ്കിലും ആശ്വാസം കിട്ടും. നമ്മള്‍ തന്നെയാണ് നമ്മുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടതും അതില്‍ ഉറച്ചുനില്‍ക്കേണ്ടതുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

നിലപാടുകളുടെ പേരില്‍ തത്കാലത്തേക്ക് നഷ്ടമാകുന്ന അവസരത്തെ കുറിച്ചല്ല ആലോചിക്കേണ്ടതെന്നും കഠിനാധ്വാനം എന്തായാലും ഫലം കൊണ്ടുവരുമെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.

See also  ആശുപത്രിയിലെത്തിയ ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article