കളക്ഷൻ റിക്കോർഡുകൾ തിരുത്തിയ ഹിന്ദിയിലെ വിജയ ചിത്രം സ്ത്രീ 2 ഒടിടിയിൽ

Written by Taniniram

Published on:

കളക്ഷനില്‍ റിക്കോര്‍ഡിട്ട് 2024 ല്‍ അപ്രതീക്ഷിത വിജയം നേടിയ സ്ത്രീ 2 ഒടിടിയില്‍ ബോളിവുഡ് ചരിത്രത്തിലും ഇതുവരെയുള്ള ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റാണ് സ്ത്രീ 2. ഷാറൂഖ് ഖാന്റെ ജവാനെ മറികടന്നാണ് കളക്ഷനില്‍ ചിത്രം ഒന്നാമത് എത്തിയത്. ഒടിടിയിലും ചിത്രം വന്‍വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

സ്ത്രീ 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. റെന്റ് അടിസ്ഥാനത്തിലാണ് സ്ട്രീം തുടങ്ങിയിരിക്കുന്നത്. എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും എപ്പോഴായിരിക്കും ലഭ്യമാകുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധ കപൂര്‍ നായികയായി വന്ന ചിത്രം ആഗോളത്തില്‍ ആകെ നേടിയത് 826.5 കോടി രൂപയാണ് നേടിയത്.

സ്ത്രീ 2 ഇന്ത്യയില്‍ 690 കോടി രൂപയാണ് നേടിയിരിക്കുന്നത്. ദിനേശ് വിജനും ജ്യോതി ദേശ്പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വന്‍ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അമര്‍ കൌശിക്കും പ്രധാന കഥാപാത്രമായത് ശ്രദ്ധ കപൂറുമാണ്.

Related News

Related News

Leave a Comment