Tuesday, May 20, 2025

സിദ്ദീഖ് താര സംഘടന ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി; ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാര്‍

Must read

- Advertisement -

ചലച്ചിത്രതാരങ്ങളുടെ സംഘടനായ ‘അമ്മ’യുടെ പുതിയ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. 337 പേരാണ് ആകെ വോട്ട് ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വോട്ടെടുപ്പില്‍ മമ്മൂട്ടി എത്തിയില്ല. ലണ്ടന്‍ സന്ദര്‍ശനത്തിലാണ് മമ്മൂട്ടി. തിരക്കുകള്‍ക്കിടയിലും കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തി. വന്‍കരഘോഷങ്ങളോടെയാണ് സുരേഷ് ഗോപിയെ അംഗങ്ങള്‍ സ്വാഗതം ചെയ്തത്. പുതുതായി ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഐഡികാര്‍ഡില്‍ ആദ്യനമ്പരായി സുരേഷ് ഗോപിക്ക് നല്‍കി.

എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നിലവിലെ പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. താരങ്ങള്‍ക്കിടയില്‍ സര്‍വ്വസമ്മതനായ സിദ്ധിഖ് സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്ന് തനിനിറം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

See also  സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article