കോട്ടയംകാരിയായ മലയാളി മോഡല്‍ ആരാധ്യ ദേവി എന്നറിയിപ്പെടുന്ന ശ്രീലക്ഷ്മി സതീഷിന്റെ രണ്ട് വീഡിയോകള്‍ പങ്ക് വച്ചിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ”കോട്ടയത്തു നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയതെങ്ങനെയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ടു വിഡിയോകളും കാണുക, വിശ്വസിക്കാന്‍ താരതമ്യം ചെയ്യുക.”-എന്നാണ് ശ്രീലക്ഷ്മിയുടെ ഗ്ലാമറസ് വീഡിയോകള്‍ പങ്ക് വച്ച് കൊണ്ട് രാംഗോപാല്‍ വര്‍മ്മ കുറിച്ചത്.
RGV എന്ന രാംഗോപാല്‍ വര്‍മ്മയുടെ യൂടൂബ് ചാനലിലാണ് വെളളച്ചാട്ടത്തില്‍ ഡാന്‍സ് ചെയ്യുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ റീലീസ് ചെയ്തത്. വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആരാധകരുടെ ഭാഗത്ത് നിന്ന് സമ്മിശ്രപ്രതികരണമാണുണ്ടായത്. നിരവധിപേര്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പ്രശംസിച്ചുകൊണ്ടുളള കമന്റുകളും ധാരാളമുണ്ടായിരുന്നു.