Wednesday, October 22, 2025

കരുത്തുറ്റ പെണ്‍ കഥാപാത്രങ്ങള്‍ പകര്‍ന്നാടി സന്തോഷ് കീഴാറ്റൂര്‍

Must read

മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളുടെ പെൺ ഭാവങ്ങൾ പകർന്നാടി സിനിമാതാരവും നാടകനടനുമായ സന്തോഷ് കീഴാറ്റൂർ. ഓച്ചിറ വേലുക്കുട്ടിയായും വാസവദത്തയായും സീതയായും ലീലയായും കർണ്ണനായും പെൺ നടന്‍റെ പകർന്നാട്ടത്തിൽ പ്രേക്ഷകർ അത്ഭുതപ്പെട്ടു. മണിക്കൂറുകൾ നീണ്ട വിസ്മ‌യ പ്രകടനത്തിന് സദസിൻ്റെ നിലക്കാത്ത ഹർഷാരവ ആദരം.

കേരളത്തിനകത്തും വിദേശരാജ്യങ്ങളിലുമായി നിരവധി വേദികൾ പിന്നിട്ട നടൻ സന്തോഷ് കീഴാറ്റൂരിന്‍റെ ഏകപാത്ര നാടകം ‘പെൺനടന്‍’ സാംസ്‌കാരിക നഗരിയിലാണ് അരങ്ങുണർന്നത്. സന്തോഷ് കീഴാറ്റൂർ സുഹൃദ് സംഘവും തൃശൂർ സദ്ഗമയയും ചേർന്നാണ് അവതരണത്തിന് അരങ്ങൊരുക്കിയത്. പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന പ്രകടനവുമായി സന്തോഷ് കീഴാറ്റൂർ അരങ്ങിൽ നിറഞ്ഞാടി. നിറഞ്ഞ സദസ്സിനാൽ സമ്പന്നമായ അവതരണം വേദിയെയും നടനെയും ധന്യമാക്കി. തൃശൂർ റീജ്യണൽ തിയേറ്ററിലായിരുന്നു അവതരണം. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. നാടകാചാര്യൻ സി. ഏൽ ജോസിനെ വേദിയിൽ ആദരിച്ചു. സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രിയനന്ദൻ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, ഷിബു എസ് കൊട്ടാരം എന്നിവർ സംസാരിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article