Monday, March 31, 2025

തെന്നിന്ത്യൻ ക്രഷ് സായ് പല്ലവിയുടെ ആസ്തി അറിയണ്ടേ??

Must read

- Advertisement -

ലളിതമായ ജീവിത ശൈലി കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച താരമാണ് സായി പല്ലവി. അമരന്‍ എന്ന ചിത്രത്തില്‍ ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രമായി സായി പല്ലവി ജീവിയ്ക്കുകയായിരുന്നു എന്നാണ് ആരാധകവൃന്ദം പറയുന്നത്.

മേക്കപ് സാധനങ്ങള്‍ക്ക് വേണ്ടിയോ, യാത്രകൾക്കോ അധികം കാശ് ചെലവാക്കാറില്ല എന്നതും സായിയുടെ ഒരു പ്രത്യേകതയാണ് . ഷൂട്ടിങ് തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ കൂടുതലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് സായി പല്ലവിയ്ക്ക് ആഗ്രഹം. കൂടുതല്‍ ആത്മീയതയില്‍ വിശ്വസിക്കുന്ന സായി പല്ലവി നടത്തുന്ന യാത്രകളും അത്തരത്തിലുള്ളതാണ്. ഇപ്പോഴിതാ നടിയുടെ ആസ്തിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത് .

കണക്കുകള്‍ പ്രകാരം സായി പല്ലവിയ്ക്ക് ആകെ 45 കോടിയുടെ ആസ്തിയുണ്ട്. വരുമാനം വരുന്നത് ഭൂരിഭാഗവും സിനിമയില്‍ നിന്നു തന്നെയാണ്. ബ്രാന്റ് പ്രമോഷനുകള്‍ വളരെ ചെറിയ രീതിയില്‍ മാത്രമാണ് ചെയ്യുന്നത്. അതും സ്‌കിന്‍കെയര്‍, ഫെയര്‍നസ്‌ക്രീം ബ്രാന്റുകള്‍ അങ്ങനെയുള്ള ഒന്നിനെയും പ്രമോട്ട് ചെയ്യാറില്ല. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും സായി പല്ലവി ഫെയര്‍നസ്സ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചില്ല എന്നത് വാര്‍ത്തയായിരുന്നു.
നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള തണ്ടല്‍ എന്ന പുതിയ സിനിമയുടെ റിലീസിന് മുന്‍പുള്ള പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ സായി പല്ലവി.

See also  കുഞ്ഞാറ്റ നായികമാരോളം സ്റ്റൈലിഷായി ബ്ലാക്ക് ഓഫ് ഷോൾഡർ ബ്ലൗസും സാരിയും അണിഞ്ഞ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article