Wednesday, April 2, 2025

സാബുമോന്‍ ബിഗ്‌ബോസ് സീസണ്‍ 6 ല്‍

Must read

- Advertisement -

ബിഗ്‌ബോസ് മലയാളത്തിലെ ആദ്യ സീസണിലെ ജേതാവായ സാബുമോന്‍ സീസണ്‍ 6 ലേക്ക് (Bigboss Malayalam Season6). ഈ സീസണിലെ ഹോട്ടല്‍ ടാസ്‌കില്‍ അതിഥിയായാണ് സാബുമോന്‍ എത്തുന്നത്. ബിഗ്‌ബോസിലെ ഇതുവരെയുളള സീസണുകളിലെ ഏറ്റവും വലിയ മൈന്‍ഡ് ഗൈമറായി കണക്കാക്കുന്ന സാബുമോന്റെ എന്‍ട്രി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. അവതാരകനായും സിനിമാനടനുമായ തിളങ്ങുന്ന സാബുമോന്‍ നിരവധി വിവാദങ്ങളില്‍പ്പെട്ടു നില്‍ക്കുന്ന സമയത്താണ് ബിഗ്‌ബോസ് സീസണ്‍ 1 ലെത്തുന്നത്. എന്നാല്‍ ഷോയിലൂടെ തന്റെ ഇമേജ് മാറ്റിമറിയ്ക്കാന്‍ സാബുമോന് കഴിഞ്ഞു. ഷോയുടെ അണിയറ പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ചുകൊണ്ട് കപ്പടിക്കുകയായിരുന്നു.

മികച്ച പ്ലെയറായ ഗബ്രിയുടെ പുറത്താകലോടെ ഹൗസിനകത്ത് എല്ലാവരുടെയും ഗെയിം മാറിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രജിത് കുമാറും ഡോ.റോബിന്‍ രാധാകൃഷ്ണനും ഫിറോസുമാണ് അതിഥികളായെത്തിയത്. വിവാദങ്ങള്‍ക്കിടയിലും ഷോയുടെ ടിആര്‍പി റേറ്റിംഗ് കുതിച്ചുയര്‍ന്നിട്ടുണ്ട്. പരസ്യവരുമാനവും വര്‍ധിച്ചതിനാല്‍ പ്രേക്ഷകരെ രസിപ്പിക്കുവാന്‍ വന്‍തുക മുടക്കി മാറ്റങ്ങള്‍ കൊണ്ടുവരാനായിരിക്കും അണിയറപ്രവര്‍ത്തകരുടെ ശ്രമം.

See also  ബിഗ്‌ബോസിന് പൂട്ട് വീഴുമോ? മോഹന്‍ലാലിനും ഏഷ്യാനെറ്റിനും നോട്ടീസ് അയച്ച് ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article