കോമഡി ഷോകളിലൂടെ ഏവരെയും ചിരിപ്പിച്ച കൊല്ലം സുധിയുടെ അപകടമരണം മലയാളികള്‍ക്ക് ഏറെ വേദനാജനകമായിരുന്നു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി ജീവിതം മുന്നോട്ട് പോകുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു. എന്നാല്‍ രേണുവിന് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ്.
ഇപ്പോഴിതാ വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ രേണു സുധി ഷെയര്‍ ചെയ്തിരുന്നു. സ്‌കെര്‍ട്ടും ബ്ലൗസും ധരിച്ച് സിമ്പിള്‍ മേക്കപ്പും ഓര്‍ണമെന്‍സും അണിഞ്ഞായിരുന്നു രേണു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ശക്തരായ സ്ത്രീകള്‍ക്ക് ‘ആറ്റിറ്റിയൂഡുകള്‍’ ഇല്ല, ഞങ്ങള്‍ക്ക് മാനദണ്ഡങ്ങളുണ്ട്’, എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകള്‍ പങ്കുവച്ചത്.
പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പിന്തുണയെക്കാള്‍ ഏറെ രൂക്ഷ വിമര്‍ശനമാണ് കമന്റ് ബോക്‌സ് നിറയെ. ‘തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്‌ട്രോങ് വുമണ്‍ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് ശരിയല്ല, പണം കിട്ടാന്‍ എന്തും ചെയ്യുന്ന മനുഷ്യര്‍’, തുടങ്ങി വന്‍ വിമര്‍ശനമാണ് പോസ്റ്റിന് താഴെ വരുന്നത്.
അടുത്തിടെ രേണു അഭിനയിച്ച ആല്‍ബത്തിന് നേരെയും ആക്ഷേപ കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ കമന്റുകളും ബോഡി ഷെയ്മിങ്ങും തന്നെ ബാധിക്കില്ലെന്നാണ് രേണു ഒരു അഭിമുഖത്തില്‍ പറഞ്ഞത്.