Wednesday, April 2, 2025

തൃശൂരുകാരന്‍ രതീഷ് വീണ്ടും ബിഗ്‌ബോസിലേക്ക്

Must read

- Advertisement -

ബിഗ്‌ബോസ് മലയാളം സീസണ്‍ മലയാളത്തില്‍ ആദ്യ ആഴ്ച തന്നെ പുറത്തായ തൃശൂരുകാരനായ രതീഷ് ബിഗ്‌ബോസിലേക്ക് (Bigboss Season6 Malayalam) റീ എന്‍ട്രിയെന്ന് റിപ്പോര്‍ട്ടുകള്‍. വന്‍ ഗെയിം പ്ലാനുകളുമായെത്തിയ രതീഷ് ആദ്യ ആഴ്ച പ്രേക്ഷകരെ വെറുപ്പിച്ച് പുറത്ത് പോയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ സ്വഭാവം മാറ്റി വെച്ച് കളിച്ചതാണെന്ന് പിന്നീട് പറഞ്ഞിരുന്നു. അമ്പതാം ദിവസത്തോട് അടുക്കുന്ന ഷോയില്‍ രതീഷിന്റെ വരവോടെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വന്‍മാറ്റം സംഭവിക്കും.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായ സിബിനും പൂജയും ആരോഗ്യകരമായ കാരണങ്ങളാല്‍ പുറത്ത് പോയതിനാലാണ് രതീഷിന് ബിഗ്‌ബോസ് ഷോയിലേക്ക് തിരികെ കയറുന്നതിനുളള വഴി തുറന്നത്. രതീഷിന്റെ കാവേരിത്തുമ്പില്‍ എന്ന് തുടങ്ങുന്ന ഗാനം ഷോയുടെ പ്രമോയ്ക്ക് ഉപയോഗിച്ചിരുന്നു. റേറ്റിംഗില്‍ ഷോയുടെ ടിആര്‍പി ഉയര്‍ന്നത് സംഘാടര്‍ക്ക് പ്രചോദനമായിട്ടുണ്ട്. എന്നാല്‍ ഷോ നിര്‍ത്തി വയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

See also  ദാവൂദ് ഇബ്രാഹിം ജനിച്ച വീട് ഇന്ന് ലേലം ചെയ്യും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article