ഗെയിം പ്ലാന്‍ പൊളിഞ്ഞു; ബിഗ്‌ബോസില്‍ നിന്നും രതീഷ് ആദ്യ ആഴ്ച പുറത്ത്‌

Written by Taniniram

Published on:

ബിഗ് ബോസ് മലയാളം ആറാം സീസണിലെ ആദ്യ ആഴ്ചയിലെ എവിക്ഷനില്‍ രതീഷ് (Ratheesh-Bigboss) പുറത്തായി. ഷോയില്‍ ആദ്യം മുതലേ നിറഞ്ഞുനിന്ന് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുഴുവന്‍ ക്യാമറ അറ്റന്‍ഷന്‍ കിട്ടിയതും രതീഷിനായിരുന്നു. കഴിഞ്ഞ സീസണുകളിലെ മത്സരാര്‍ത്ഥികളായ രജിത് കുമാര്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ ഗെയിം പ്ലാന്‍ കോപ്പിയടിച്ച് നടപ്പാക്കാന്‍ ശ്രമിച്ചതാണ് രതീഷിന് അബദ്ധമായത്. മറ്റ് മത്സരാര്‍ത്ഥികളെ പ്രകോപിച്ച് ഒറ്റപെടല്‍ സ്ട്രാറ്റജിലിയൂടെ പ്രേക്ഷകരെ കൈയില്ലെടുക്കാമെന്നായിരുന്നു രതീഷ് കരുതിയത്.

ആദ്യദിവസം മുതല്‍ തന്നെ ഫെയ്കായി ഹൗസില്‍ നിന്നത് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. നിരവധി ഗെയിം പ്ലാനുകള്‍ ഒരുമിച്ച് പ്രയോഗിച്ചതോടെ പരാജയമായി മാറുകയായിരുന്നു. ഇടയ്ക്ക് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയാണെന്ന നാടകവും രതീഷ് നടത്തിയത് പ്രേക്ഷകരെ കൂടുതല്‍ വെറുപ്പിച്ചു. മറ്റ് മത്സാരാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ ബിഗ്‌ബോസ് ഗെയിം എന്താണെന്ന് വിവരിച്ച് നല്‍കിയശേഷമാണ് എവിക്ഷന്‍ എപ്പിസോഡ് മോഹന്‍ലാലും ബിഗ്‌ബോസും അവസാനിപ്പിച്ചത്.

See also  ക്യാമറമാന്‍ വേണുവിനെ പുറത്താക്കി…

Related News

Related News

Leave a Comment