Friday, April 4, 2025

പ്രോ കബഡി ലീഗിൽ ഐശ്വര്യ എത്തിയത് അഭിഷേകിനൊപ്പം.

Must read

- Advertisement -

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേകിനെ പിന്തുണക്കാൻ ഐശ്യര്യ എത്തി. മുംബൈയിൽ നടന്ന പ്രോ കബഡി ലീഗിൽ അഭിഷേക് ബച്ചന്റെ ജയ്പൂർ പിങ്ക് പാന്തേഴ്‌സിനെ സപ്പോർട്ട് ചെയ്യാൻ മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ റായ് ബച്ചനെത്തിയത്. അമിതാഭ് ബച്ചനും ദമ്പതികൾക്കൊപ്പം ടീം ജേഴ്‌സിയിൽ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെ, ഏറെ നാളായി താരദമ്പതികൾ പിരിയുന്നു എന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി എന്നാണ് ആരാധകർ പറയുന്നത്.

2022ലും ഐശ്വര്യയും ആരാധ്യയും അഭിഷേകിന്റെ ടീമിനെ പിന്തുണക്കാൻ ടൂർണമെന്റിൽ എത്തിയിരുന്നു. ഇതിനു മുൻപ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മകൾ ആരാധ്യയുടെ സ്കൂളിലെ വാർഷിക പരിപാടിയിലായിരുന്നു. കൂടാതെ ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസ് എന്ന ചിത്രത്തിന്റെ പ്രീമിയർ വേദിയിലും കുടുംബം ഒന്നിച്ചു.

2007 ൽ വിവാഹിതരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും 2011ലാണ് മകൾ ആരാധ്യ ജനിക്കുന്നത്. 17 വർഷത്തെ ഇരുവരുടെയും ദാമ്പത്യം അവസാനിക്കുന്നു എന്ന തരത്തിൽ നിരവധി ഗോസിപ്പുകളാണ് അടുത്തിടെ ബോളിവുഡിൽ നിറഞ്ഞത്. ഇതോടെ ഇരുവരും ഒന്നിക്കും എന്ന ശുഭപ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

See also  ശോഭനയുടെ അനന്തനാരായണി ഇത്രയും വളർന്നോ ?? അമ്മയു൦ മോളും സൂപ്പറാ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article