- Advertisement -
സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്‍ഫെ വിജയാഘോഷത്തിനായി കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് സംവിധായകന്‍ ഗിരീഷ് എഡി ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ 100 കോടി നേടിയിരുന്നു. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ വന്‍വിജയകരമായി മുന്നോട്ട് പോകുകയാണ്. രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രേമലു ടീമിനൈാപ്പം മന്ത്രി പി രാജീവ്, ഫഹദ് ഫാസില്‍, നസ്രിയ, അമല്‍ നീരദ് എന്നിവരും വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തു.നസ്ലിനും മമിത ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.