- Advertisement -
യുവതാരങ്ങളായ നസ്ലിന്‍, മമതി ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലു ഒടിടിയിലേക്ക്. തീയറ്ററുകളില്‍ നിന്ന് 130 കോടി രൂപ കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. (Premalu OTT Release Date)
ഡിസ്നി പ്രസ് ഹോട്ട് സ്റ്റാറില്‍ ഏപ്രില്‍ 12 മുതല്‍ ചിത്രം സ്ട്രീം ചെയ്യും. യുവാക്കളും കുടുംബപ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.