പോലീസിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി പ്രയാഗ മാര്ട്ടിന് രംഗത്ത്.കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടല്‍ എത്തി നടി പ്രഗായ മാര്ട്ടിന് സന്ദര്‍ശിച്ചെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രഗായ മാര്‍ട്ടിന്റെ പേരുണ്ട്. ഇതിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ‘ഹ..ഹാ..ഹി..ഹു’ എന്ന് എഴുതിയ ഒരു ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്.
അതേസമയം, ലഹരിക്കേസില്‍ നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രായഗയ്ക്ക് ഒപ്പം ഓംപ്രകാശിന്റെ മുറിയില്‍ പോയ നടന് ശ്രീനാഥ് ഭാസിയേയും ചോദ്യംചെയ്യുമെന്നാണ് വിവരം. ഇരുവരേയും കുണ്ടന്നൂരിലെ ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിച്ച വ്യക്തിയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. താരങ്ങളും ഇരുപതോളം ആളുകളുടെ പേരുകളും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.