Saturday, April 5, 2025

സംഗീതപ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം ഷെയിന്‍ നിഗം ചിത്രത്തിലൂടെ മലയാളത്തിലേക്ക്

Must read

- Advertisement -

പ്രമുഖ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാര്‍ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രത്തിലൂടെയാണ് ആത്തിഫിന്റെ മലയാളത്തിലെ അരങ്ങേറ്റം.

ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയ ഗായകനാണ് ആത്തിഫ്.ഷെയ്ന്‍ നിഗം (Shane Nigam) നായകനാകുന്ന ബിഗ്ബജറ്റ് ചിത്രമാണ് ഹാല്‍. ചിത്രത്തിനായുളള ഗാനം വിദേശത്ത് റെക്കോര്‍ഡിംഗ് പൂര്‍ത്തിയായി. പ്രണയകഥയായതിനാല്‍ പാട്ടിനും സംഗീതത്തിനും ചിത്രത്തില്‍ നല്ല പ്രാധാന്യമുണ്ട്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ കുറച്ച് ഭാഗം ജോര്‍ദ്ദാനില്‍ ചിത്രീകരിക്കും. ബാക്കിഭാഗങ്ങള്‍ കോഴിക്കോടും മൈസൂറുമായി ഷൂട്ട് നടക്കും.

See also  ചലച്ചിത്ര താരം കാളിദാസ് ജയറാം വിവാഹിതനാവുന്നു; ആദ്യ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രിക്ക്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article