അച്ഛന്റെ മരണത്തിന് ശേഷം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് (കിച്ചു) സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. (Actor Kollam Sudhi’s son Rahul Das (Kichu) had stated in a social media post that he had to face difficulties after his father’s death.) എന്നാൽ എന്താണ് ജീവിതത്തിലുണ്ടായതെന്ന് കിച്ചു പറഞ്ഞിരുന്നില്ല. ഇതൊക്കെ വീഡിയോയിലൂടെ തുറന്നുപറയുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റിലുകൾ ചെയ്യുകയെന്നത് അമ്മയുടെ (രേണു സുധി) ഇഷ്ടമാണെന്നും താൻ അതൊന്നും മൈൻഡ് ചെയ്യാറില്ലെന്നും കിച്ചു വ്യക്തമാക്കി.
കൊല്ലത്തെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാഹുൽ പഠിക്കുന്നത്. കൊല്ലത്തെ സുധിയുടെ വീട്ടിലാണ് താമസിക്കുന്നത്. ഇടയ്ക്ക് രേണുവിനടുത്തേക്ക് പോകാറുണ്ടെന്ന് രാഹുൽ വ്യക്തമാക്കി. ‘ആദ്യം കണ്ട സമയത്ത് ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് അമ്മയെപ്പോലെയായി. അച്ഛന്റെ മരണശേഷം അമ്മയുമായി ഗ്യാപ്പൊന്നും ഫീൽ ചെയ്തിട്ടില്ല. അമ്മയെ ഇടയ്ക്ക് വിളിക്കാറുണ്ട്. വിളിക്കുമ്പോഴൊക്കെ അനിയൻ എന്നോട് എപ്പോഴാണ് വരുന്നതെന്ന് ചോദിക്കാറുണ്ട്. ഇടയ്ക്ക് പോകും കാണും തിരിച്ചുപോരും. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മിക്കപ്പോഴും നല്ല കറികളൊക്കെ കാണും.’
അച്ഛനെ മിസ് ചെയ്യുന്നതായി തോന്നാറില്ല. ചെറുപ്പം മുതലേ അച്ഛൻ ഷൂട്ടിലൊക്കെ ആയിരിക്കുമല്ലോ. അച്ഛൻ എല്ലാം എത്തിക്കുമായിരുന്നു. പിന്നെ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അച്ഛനാകില്ലല്ലോ. അമ്മ പോക്കറ്റ് മണിയൊക്കെ അയച്ചുതരാറുണ്ട്. വലിയ പൈസയൊന്നും ചോദിക്കാറില്ല.
ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, അമ്മ വിവാഹം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം. അതിൽ ഒരഭിപ്രായവുമില്ല. അമ്മയ്ക്ക് അമ്മയുടേതായി ഒരു ലൈഫുണ്ടല്ലോ. അമ്മയ്ക്ക് അങ്ങനെയൊരു ഇഷ്ടമുണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ വയ്യെന്നാണെങ്കിൽ പോണതിന് കുഴപ്പമൊന്നുമില്ല. ഞാൻ അതിനൊരു എതിരായി നിൽക്കുകയൊന്നുമില്ല.
പുതിയ വീട്ടിൽ ഇടയ്ക്ക് പോയി രണ്ട് ദിവസമൊക്കെ നിൽക്കും. ദീർഘനാൾ ഒന്നിച്ച് അവിടെ നിന്നിട്ടില്ല. അച്ഛന് വലിയൊരു ആഗ്രഹമായിരുന്നു വീടെന്നത്. അച്ഛനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പഠിക്കാൻ പുറത്തോട്ട് വിട്ടേനെ. എനിക്ക് പുറത്തുപോയി പഠിക്കാനായിരുന്നു ആഗ്രഹം. അച്ഛനോടും അത് പറഞ്ഞിരുന്നു. പിന്നെ പഠിച്ചാണെങ്കിലും പുറത്തുപോകാലോ. ജോലി സെറ്റ് ചെയ്യണം. സ്വന്തമായി ജോലിയൊക്കെ ഉണ്ടായാൽ റിതുക്കുട്ടനെ നോക്കാനൊക്കെ പറ്റും.
അമ്മയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് ഉണ്ടാകുന്നതുപോലെ ആ ടൈമിൽ എനിക്കെതിരെയും കുറേ വന്നു. ഞാൻ നേരത്തെ നല്ല വണ്ണംവച്ചിട്ടുണ്ടായിരുന്നു. ആ സമയത്താണ് എനിക്കെതിരെ വന്നത്. ഞാൻ അത് കേട്ട് ശീലമായി. അതൊന്നും മൈൻഡ് ചെയ്യാറേയില്ല. ആർക്കും ആരെയും അങ്ങനെ പറയാനുള്ള അവകാശമില്ല.’- കിച്ചു പറഞ്ഞു.