Thursday, April 3, 2025

അങ്ങനെ ജാനുവും റാമും ഒന്നിക്കുകയാണ്

Must read

- Advertisement -

പ്രേക്ഷക മനസ്സിനെ പിടിച്ചുലച്ച തമിഴ് ചിത്രമായിരുന്നു ’96’. തൃഷയും(Trisha), വിജയ് സേതുപതിയും(Vijay Sethupathy) തകർത്തഭിനയിച്ച സിനിമയായിരുന്നു ഇത്. ഇവരുടെ കുട്ടികാലം അഭിനയിച്ച ഗൗരി ജി കിഷനെയും ആദിത്യ ഭാസ്കരനെയും അത്ര പെട്ടന്നൊന്നും സിനിമാപ്രേമികൾക്ക് മറക്കാൻ കഴിയില്ല. സിനിമയിൽ ഇരുവരും ഒന്നിക്കാതെ പോയ പ്രണയിതാക്കളാണ്. എന്നാൽ ഇവർ ഒന്നിക്കണമെന്ന് ഏറെ ആഗ്രഹിച്ചവരായിരുന്നു പ്രേക്ഷകർ. ഇവരുടെ ആഗ്രഹം സഫലമാകാൻ പോകുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഹോട്ട്സ്പോട്ട് (Hotspot)എന്ന പുതിയ ചിത്രത്തിന്റെ ഒരു ക്ലിപ്പ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിവാഹവേഷത്തിൽ നിൽക്കുന്ന ഗൗരിയേയും ആദിത്യയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇവർ വിവാഹിതരായോ എന്ന് ആരുമൊന്നു സംശയിക്കും.

മലയാളത്തിൽ മാർഗംകളി, അനുഗ്രഹീതൻ ആന്റണി, അനുരാഗം, ലിറ്റിൽ മിസ് റാവുത്തർ, ഒരു സർക്കാർ ഉത്പന്നം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിയായ ഗൗരി ജി കിഷൻ അഭിനയിച്ചിട്ടുണ്ട്.

See also  350 കോടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്നു..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article