മലയാളത്തിലെ അഡല്‍സ് ഒണ്‍ലി പ്ലാറ്റ് ഫോം യെസ്മയ്ക്ക് പൂട്ട് വീണു. 18 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

Written by Taniniram

Published on:

മലയാളത്തിലെ ആദ്യ അഡല്‍സ് ഒണ്‍ലി പ്ലാറ്റ്‌ഫോമായ യെസ്മയ്ക്ക് നിരാധനം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് (ഐ ആന്‍ഡ് ബി) തീരുമാനം. ഇത്തരത്തില്‍ 18 + വിഭാഗത്തിലുള്ള വെബ് സീരീസുകള്‍ സ്ട്രീം ചെയ്യുന്ന 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 19 വെബ്സൈറ്റുകളും, 10 ആപ്പുകളും, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരോധിച്ചതായി പത്രക്കുറിപ്പിലൂടെ ഐ ആന്‍ഡ് ബി അറിയിച്ചു.ഇതില്‍ മലയാളത്തിലെ അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്‌ഫോം യെസ്മയും നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നു. (yessma OTT Banned)

നിരവധി വിവാദങ്ങളിലൂടെയാണ് യെസ്മ ആരംഭിച്ച ശേഷം കടന്നുപോയത്. യുവസംവിധായിക ലക്ഷ്മി ദീപ്തയാണ് ചിത്രങ്ങളുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചിരുന്നത്. ചിത്രങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ തന്നെ പരാതിയുമായി രംഗത്ത് വന്നതാണ് യെസ്മയെ ആദ്യ വിവാദത്തില്‍പ്പെടുത്തിയത്. പിന്നീട് ഉത്തരേന്ത്യന്‍ അഭിനേതാക്കളെ വെച്ച് നിരവധി ചിത്രങ്ങള്‍ ഇറക്കിയതോടെ മലയാളത്തില്‍ സബ്ക്രിഷനും കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വന്നതോടെ യെസ്മ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടും.

യെസ്മയ്‌ക്കൊപ്പം ഡ്രീംസ് ഫിലിംസ്, വൂവി, അണ്‍കട്ട് അദ്ദ, ട്രൈ ഫ്‌ലിക്ക്‌സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളും ഐ ആന്‍ഡ് ബി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറാണ് സര്‍ക്കാറിന്റെ പുതിയ നിരോധനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

See also  ദൂരദര്‍ശന്‍ ന്യൂസ് കളര്‍ മാറ്റി പുതിയ രൂപത്തില്‍ ലോഗോയും സ്‌ക്രീനും കാവി നിറത്തില്‍

Leave a Comment