- Advertisement -
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം നീ ഹിമമഴയായ് (Nee Hima Mazhayayi Song) ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2019 ല്‍ പുറത്തിറങ്ങിയ ഇടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ബംഗാളിയിലും മലയാളത്തിലും ഹിന്ദിയിലും പാടി ഡിബോസ്മിത ദേബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വൈറലായത്. പാട്ടിന്റെ മ്യൂസിക്കിന് അനുസരിച്ച് സുന്ദരമായ രീതിയില്‍ ഭാക്ഷ മാറുന്നതരത്തിലാണ് പാടിയിരിക്കുന്നത്. പാട്ട് ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ മനോഹരപ്രണയഗാനത്തിന് സിനിമയില്‍ ഈണം പകര്‍ന്നത് കൈലാസ് മേനോനും വരികള്‍ ബി.കെ.ഹരിനാരായണന്റേതുമാണ്.