Friday, April 4, 2025

നവ്യാനായര്‍ക്ക് ഒരുമകള്‍ കൂടിയെണ്ടെന്ന് സംഘാടകര്‍ ! ; കുട്ടിയുടെ അവകാശം ഏറ്റെടുക്കാനാവില്ലെന്ന് നവ്യ

Must read

- Advertisement -

സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത നവ്യനായര്‍ക്ക് (Navya Nair) പണികിട്ടി. പരിപാടിക്കായി തയ്യാറാക്കി ബ്രോഷറില്‍ നവ്യയെക്കുറിച്ചുളള ഭാഗത്ത് രണ്ട് മക്കളുളള അമ്മയെന്നും മകളുടെ പേര് യാമികയെന്നുമാണ് കൊടുത്തിരിക്കുന്നത്. സ്റ്റേജിലെത്തിയ നവ്യ തെറ്റായ വിവരങ്ങള്‍ നല്‍കിയ സംഘടകര്‍ക്ക് മറുപടിയുമായെത്തി. നവ്യയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാന്‍. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതില്‍ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോന്‍ എന്ത് വിചാരിക്കും? എന്റെ കുടുംബം എന്ത് വിചാരിക്കും? എനിക്ക് യാമിക എന്ന പേരില്‍ മകളുണ്ടെന്നാണ് ബുക്ക്ലെറ്റില്‍ എഴുതിയിരിക്കുന്നത്.

എന്നെ പറ്റി അറിയാത്തവര്‍ അതല്ലേ സത്യമാണെന്ന് മനസിലാക്കുക, അല്ലെങ്കില്‍ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ച് പേര്‍ക്കല്ലേ അറിയൂ. അറിയാവത്തര്‍ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങള്‍ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയില്‍ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോള്‍ അവരെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങള്‍ തന്നെ എഴുതുക. പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്.ഞാന്‍ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റില്‍ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തില്‍ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതില്‍ അതിയായ സന്തോഷമുണ്ട്” എന്നാണ് പ്രസംഗത്തില്‍ നവ്യ പറയുന്നത്.

See also  ഒന്നും രണ്ടും സ്‌ഥാനത്ത് മമ്മൂട്ടിയും മോഹൻലാലുമില്ല; റെക്കോര്‍ഡുകളിലൊന്നുമില്ലാതെ ദുല്‍ഖർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article