തീയറ്ററുകളില്‍ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ(Blessy) “ആട് ജീവിതം“(Aadujeevitham). പൃഥ്വിരാജിന്റെ(Prithviraj) അഭിനയമികവ് ഇപ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ആടുജീവിതം നോവലിലെ ഏറ്റവും പ്രധാന ഭാഗമായിരുന്നു ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത്. എന്നാൽ സിനിമയില്‍ ഈ രംഗം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതേ തുടർന്ന് സോഷ്യല്‍ മീഡിയില്‍ ചർച്ചകളും ഉയർന്നു വന്നു. അതെ സമയം, ഈ രംഗം സിനിമയിൽ ചിത്രീകരിച്ചെന്നും, സെൻസർ ബോർഡ് പറഞ്ഞതനുസരിച്ച് ഇത് ഒഴിവാക്കിയതാണെന്നുമാണ് ബെന്യാമിൻ പറഞ്ഞത്.
ഇപ്പോള്‍ നജീബ് തന്നെ ഈ വിഷയത്തില്‍ മറുപടിയുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
നോവലില്‍ പറഞ്ഞിട്ടുള്ള പോലെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് ആദ്ദേഹം പറയുന്നത്. ആടുകളെ തന്റെ മക്കളായിട്ടാണ് കണ്ടിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നോവലിന് വേണ്ടി എഴുതിച്ചേര്‍ത്തതാണെന്നും അങ്ങനെയൊരു അവസ്ഥയില്‍ ആരെങ്കിലും ആ രീതിയില്‍ ആടുകളോടൊക്കെ പെരുമാറുമോയെന്നും നജീബ് ചോദിക്കുന്നുണ്ട്. അത്തരമൊരു കാര്യം നോവലില്‍ ചേര്‍ത്തതിലുള്ള വിയോജിപ്പ് അന്ന് തന്നെ ബെന്യാമിനോട് പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവിടെ നിന്നും രക്ഷപ്പെട്ട് ഓടിപ്പോകുമ്ബോള്‍ എനിക്ക് വിഷമമുണ്ടായിരുന്നു. ഇത്രയും നാള്‍ നോക്കിയിട്ട് അവറ്റകളെ ഒറ്റക്കിട്ട് പോരുന്നതില്‍ വിഷമം ഉണ്ടായിരുന്നു. തീറ്റകൊടുക്കാന്‍ ആളില്ലല്ലോ എന്നൊക്കെ തോന്നിയിരുന്നു. ബെന്യാമിന്‍ നോവലില്‍ പറഞ്ഞപോലെ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നമ്മള്‍ക്ക് അത് ചെയ്യാന്‍ പറ്റുമോ. തലയ്ക്ക് സ്ഥിരമില്ലാതിരിക്കണം അങ്ങനെ ചെയ്യണമെങ്കില്‍..” നജീബ് പറഞ്ഞു. എന്തിനാണ് അങ്ങനെ എഴുതിയത് എന്ന് ഞാന്‍ ചോദിച്ചിരുന്നു. കഥയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു. നമ്മുടെ ആളുകളൊക്കെ ഇത് വായിക്കേണ്ടതല്ലേ എന്ന് ചോദിച്ചിരുന്നു. കുടുംബത്തിലുള്ളവര്‍ക്കൊക്കെ നമ്മളെ കുറിച്ച് അറിയാം. അവരോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും നജീബ് കൂട്ടിച്ചേർത്തു.