Saturday, April 19, 2025

സിനിമാ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി…

Must read

- Advertisement -

കോഴിക്കോട് (Calicut) : പോക്‌സോ കേസില്‍ സിനിമാ സീരിയല്‍ താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. (Movie serial star Kootikal Jayachandran appeared at the police station in the POCSO case.) കോഴിക്കോട് കസബ പോലിസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. കേസില്‍ ജയചന്ദ്രനെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കസബ പോലിസ് നടന്‍ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പോലിസിനു കൈമാറുകയായിരുന്നു. എന്നാല്‍ കുടുംബപ്രശ്നങ്ങള്‍ മൂലം തന്നെ വ്യാജകേസില്‍ കുടുക്കുകയാണെന്നാണ് ജയചന്ദ്രന്റെ വാദം.

See also  തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article