Friday, August 15, 2025

സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്; തിരുമലക്കോവിലില്‍ എത്തി മുരുകന് വേല്‍ സമര്‍പ്പിച്ച് മോഹന്‍ലാല്‍

Must read

- Advertisement -

എമ്പുരാന്‍, തുടരും രണ്ട് ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. ഇന്നലെ രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. വഴിപാടായി ചെമ്പില്‍ പൊതിഞ്ഞ വേലും മോഹന്‍ലാല്‍ ഭഗവാന് സമര്‍പ്പിച്ചു.

ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.

മോഹന്‍ലാലിന്റെ തുടരും സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. നിത്യേന കേരളത്തില്‍നിന്ന് നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് മലമുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തിരുമലക്കോവില്‍. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് താരം മടങ്ങിയത്. റിയലിറ്റി ഷോയായ ബിഗ്‌ബോസ് ഉള്‍പ്പെടെ നിരവധി ബിഗ് ബഡജ്റ്റ് പ്രോജക്ടുകളാണ് ഈ വര്‍ഷവും മോഹന്‍ലാലിന്റെ ഡേറ്റിനായി കാത്തിരിക്കുന്നത്.

See also  പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article