Monday, June 23, 2025

സിന്ദൂരം ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രയെന്ന് മോഹന്‍ലാല്‍, റിയല്‍ ഹീറോസിന് സല്യൂട്ടെന്ന് മമ്മൂട്ടി

Must read

- Advertisement -

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും. പാരമ്പര്യത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല നാം സിന്ദൂരം തൊടുന്നത്, നമ്മുടെ ഇളകാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ മുദ്രയായി കൂടിയാണെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘വെല്ലുവിളി വരുമ്പോള്‍ നാം ഉയരും, എപ്പോഴത്തേതിലും ഭയരഹിതമായും ശക്തമായും. ഇന്ത്യന്‍ ആര്‍മിയിലെയും നേവിയിലെയും എയര്‍ ഫോഴ്‌സിലെയും ബിഎസ്എഫിലെയും ഓരോ ധീര ഹൃദയങ്ങള്‍ക്കും സല്യൂട്ട്. നിങ്ങളുടെ ധൈര്യമാണ് ഞങ്ങളിലെ അഭിമാനത്തെ ഉണര്‍ത്തുന്നത്. ജയ് ഹിന്ദ്’- മോഹന്‍ലാല്‍ കുറിച്ചു.

റിയല്‍ ഹീറോസിന് സല്യൂട്ടെന്ന് നമ്മുടെ അഭിമാനമായ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് മമ്മൂട്ടി പോസ്റ്റിട്ടത്.

See also  സ്ത്രീകളുടെ കണ്ണീരൊഴുകിയ പഹല്‍ഗാം ഭീകരാക്രമണത്തിന് രാജ്യത്തിന്റെ തിരിച്ചടി ; വിശദീകരിച്ച് സൈന്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article