- Advertisement -
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലു കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ ഐടി പ്രഫഷണലായെത്തിയ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മമിത ബൈജു. ചൈന്നൈ മാളില്‍ ഷോറൂം ഉദ്ഘാടനത്തിനെത്തിയ മമിതയെ ചെന്നൈ ആരാധകര്‍ വളയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ചിത്രം തമിഴ് പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചൂവെന്നതിന്റെ തെളിവാണ് ഈ ആള്‍ക്കൂട്ടം. ജനക്കൂട്ടത്തിനിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് മമിത മാളിന് പുറത്ത് കടന്നത്. ഗിരീഷ് എഡി സംവിധാനം പ്രേമലു ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീം ചെയ്യുകയാണ്.