- Advertisement -
മീനാക്ഷി (Meenakshi Dileep) അമ്മ മഞ്ജുവാര്യരെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്ത വിവരം സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.
2014ല്‍ ദിലീപും മഞ്ജുവും വിവാഹമോചനം നേടിയ ശേഷം മീനാക്ഷിയേയും മഞ്ജുവിനെയും ഒന്നിച്ച് പൊതു ചടങ്ങുകളിലോ ചിത്രങ്ങളിലോ വന്നിട്ടില്ല. മീനാക്ഷി എംബിബിഎസ് നേടിയതിന് പിന്നാലെയാണ് മഞ്ജുവാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്ത് തുടങ്ങിയത്. തിരിച്ച് മീനാക്ഷിയും ഫോളോ ചെയ്തു. സംഭവം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വാര്‍ത്തയായി. വാര്‍ത്ത വന്നതോടെ മീനാക്ഷി അമ്മയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മീനാക്ഷി പങ്ക് വച്ച നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

